ഹിന്ദുമത വിശ്വാസം ? | Hindu Perception ? | Malayalam

150



ഹിന്ദുമത വിശ്വാസം ?
Hindu Perception ?

ഹിന്ദുക്കൾ വിശ്വസിക്കുന്നത് അരൂപിയും, അനന്തവും, അജയ്യതയും ,നിത്യവുമായ സത്യത്തിൽ ആണ് .അതിനെ ബ്രഹ്മം എന്ന് വിളിക്കുന്നു. ബ്രഹ്മം എന്നത് അമൂർത്ത ആശയമല്ല; ഈ പ്രപഞ്ചത്തിലുള്ള (അദൃശ്യവും ദൃശ്യവുമായ) എല്ലാത്തിനേയും ഉൾകൊള്ളുന്ന യാഥാർത്യമാണ്.
ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും, അനന്തവും ,നിത്യവും, ശാശ്വതവും, സർ‌വവ്യാപിയുമാണ് ബ്രഹ്മം.
പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. .
എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

source